റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി. വിട്ട ചൗഹാനും എസ്.പിയിലെത്തി: പ്രവേശനം ഇനിയിടമില്ലെന്ന് യാദവ് പറഞ്ഞതിന് പിന്നാലെ

January 17, 2022 - 10:18 am

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയില്‍നിന്നു രാജിവച്ച മുന്‍മന്ത്രിമാരില്‍ മൂന്നാമനായ ദാരാസിങ് ചൗഹാനും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്നു കഴിഞ്ഞദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദാരാസിങ്ങിന്റെ പാര്‍ട്ടി പ്രവേശമെന്നതും ശ്രദ്ധേയമാണ്.ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദളില്‍നിന്നു രാജിവച്ച ആര്‍.കെ. വെര്‍മ എം.എല്‍.എയും ഇന്നലെ എസ്.പിയില്‍ ചേര്‍ന്നു.രാജ്യസഭാംഗമായും ലോക്സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ചൗഹാന്‍, യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു. ചൗഹാനു മുമ്പ് ബി.ജെ.പി. വിട്ട മുന്‍മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരംസിങ് സെയ്നി, അഞ്ച് എം.എല്‍.എമാര്‍, അപ്നാ ദളില്‍നിന്നു രാജിവച്ച മറ്റൊരു എം.എല്‍.എ. എന്നിവരും കഴിഞ്ഞദിവസം എസ്.പിയില്‍ ചേര്‍ന്നിരുന്നു. ഏഴുഘട്ടമായി നടക്കുന്ന യു.പി. നിയമസഭാതെരെഞ്ഞടുപ്പ് ഫെബ്രുവരി 10-ന് ആരംഭിക്കും.അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരേ ചെറിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കം കഴിഞ്ഞദിവസം പാളിയിരുന്നു. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് ഭീം ആര്‍മി-സമാജ്വാദി പാര്‍ട്ടി (എസ്.പി.) സഖ്യനീക്കം പാളിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *