തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥന് മികച്ച ഉദ്യോഗസ്ഥനുളള പുരസ്‌കാരം. രാഷ്ട്രപിതാവിന്റെ പേരില്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പുരസ്‌കാരം നല്‍കിയത്. സംഘടനയുെട വിശ്വാസ്യത ചോദ്യം ചെയ്‌ത് ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
നിലക്കല്‍ ,പമ്പ, ന്നിധാനം എന്നിവിടങ്ങളിലെ മെസുകളിലേക്ക് പച്ചക്കറിയടക്കം വിതരണം ചെയ്‌ത കരാറുകാരന്റെ പേരില്‍ വ്യാജ ചെക്കെഴുതി അരക്കോടിയിലേറെ രൂപ തട്ടിയ കേസില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയാണ് പുരസ്‌കാരത്തിനര്‍ഹനായത്. ദേവസ്വം ബോര്‍ഡ് അസിസ്‌റ്റന്റ് കമ്മീഷണരാണ് ഇദ്ദേഹം. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടു പോലും നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ് ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ്.
