ന്യൂഡല്‍ഹി: വാണിജ്യ ഉപയോഗത്തിനുള്ള എല്‍.പി.ജി. സിലിണ്ടറുകളുടെ വിലയില്‍ 91.5 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വിലക്കുറവ് നിലവില്‍വന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു തീരുമാനം. നിലവില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന് 1,907 രൂപയാണ് വില. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
