റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കലാലയജ്യോതിക്ക് ജില്ലയില്‍ തുടക്കമായി

February 21, 2022 - 7:28 pm

കോഴിക്കോട്: കേരള വനിതാ കമ്മിഷന്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘കലാലയജ്യോതി’ ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി നിര്‍വഹിച്ചു.

സമൂഹത്തെയും കുടുംബത്തെയും കൂടുതല്‍ ജനാധിപത്യവത്ക്കരിച്ച് സ്ത്രീ-പുരുഷ സമത്വം ഉറപ്പു വരുത്തുന്നതിനും സാമൂഹ്യപ്രതിബദ്ധതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനും ലിംഗ സമത്വമുള്ള ക്യാമ്പസുകളെ സൃഷ്ടിക്കുന്നതിനുമുതകുന്ന ദിശാബോധം നല്‍കുകയുമാണ് കലാലയജ്യോതി പദ്ധതിയിലൂടെ വനിതാ കമ്മിഷന്‍ ലക്ഷ്യമിടുന്നതെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. നല്ലതിനെ തിരിച്ചറിഞ്ഞു സ്വീകരിക്കാനും തെറ്റിനെ അവഗണിക്കാനും കഴിയുന്ന മാനസികാവസ്ഥ കുട്ടികളില്‍ രൂപപ്പെട്ടു വരുന്നത് സ്‌കൂള്‍ പഠന കാലയളവിലാണ്. അതിനാല്‍ സൗഹൃദപൂര്‍ണമായ അന്തരീക്ഷം ക്ലാസ്സ്മുറികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍ കാരയാട് ‘സൈബര്‍ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സജിത സ്വാഗതം പറഞ്ഞു. എസ്. എസ്. കെ. ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഹരിരാജന്‍, പി. ടി. എ. പ്രസിഡന്റ് മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി വര്‍മ നന്ദി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *