റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗരീബ് കല്യാണ്‍ അന്നയോജന സെപ്റ്റംബര്‍ വരെ നീട്ടി

March 27, 2022 - 11:39 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.െവെ.) ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമായതെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. കോവിഡ്-19 മഹാമാരി അവസാനിച്ചിട്ടും പദ്ധതിയുടെ വിപുലീകരണം പാവപ്പെട്ടവരോടുള്ള മോദി സര്‍ക്കാരിന്റെ കരുതലാണ് കാണിക്കുന്നതെന്നു ഗോയല്‍ ട്വീറ്റ് ചെയ്തു. പി.എം.ജി.കെ.െവെ. പദ്ധതിക്കു കീഴില്‍ 3.4 ലക്ഷം കോടി രൂപ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ 1,003 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണു വിതരണം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയുടെ ആരംഭമായ 2020 മാര്‍ച്ചില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എന്‍.എഫ്.എസ്.എ) കീഴില്‍ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനുള്ള പി.എം.ജി.കെ.എ.െവെ. പദ്ധതി കേന്ദ്രം ആരംഭിച്ചിരുന്നു. ഇതുപ്രകാരം പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം കേന്ദ്രം സൗജന്യമായി നല്‍കുന്നു. അധിക സൗജന്യ ധാന്യങ്ങള്‍ എന്‍.എഫ്.എസ്.എ പ്രകാരം ഉയര്‍ന്ന സബ്സിഡി നിരക്കിലും ലഭ്യമാക്കുന്നു. പദ്ധതി ഇതിനകം നിരവധി തവണ നീട്ടിയിട്ടുണ്ട്.ആദ്യ ഘട്ടത്തില്‍ 2020 ഏപ്രില്‍, മേയ്, ജൂണ്‍ വരെ മാത്രമാണ് പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് ഇത് ജൂെലെ മുതല്‍ നവംബര്‍ വരെ നീട്ടി.

2021 ലും കോവിഡ് പ്രതിസന്ധിക്ക് അയവ് വരാത്ത സാഹചര്യത്തില്‍ ഏപ്രിലില്‍ മേയ്, ജൂണ്‍ മാസങ്ങളിലേക്കായി പദ്ധതി വീണ്ടും അവതരിപ്പിച്ചു. പിന്നീട് ഇത് ജൂെലെ മുതല്‍ നവംബര്‍ വരെ അഞ്ചു മാസത്തേക്ക് കൂടി നീട്ടി. വീണ്ടും ഇത് ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഘട്ടങ്ങളിലായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം 2.6 ലക്ഷം കോടി രൂപ ചെലിവല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏകദേശം 759 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് അനുവദിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *