റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴുവയസുകാരിയുടെ മൃതദേഹവുമായി പിതാവ് നടന്നത് 10 കിലോമീറ്റര്‍

March 27, 2022 - 11:43 am

റായ്പുര്‍: ഛത്തീസ്ഗഡില്‍ ഏഴുവയസുകാരിയുടെ മൃതദേഹവും ചുമന്ന് പിതാവ് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു 10 കിലോമീറ്റര്‍ നടന്നു. സുര്‍ഗുജ ജില്ലയിലെ ലഖന്‍പുര്‍ ഗ്രാമത്തിലാണുസംഭവം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ. കടുത്തപനിയുമായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ഓക്സിജന്റെ അളവ് കുറഞ്ഞതിനേത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്. തുടര്‍ന്ന്, ആംബുലന്‍സിനായി അല്‍പ്പം കാത്തിരിക്കാന്‍ പറഞ്ഞെങ്കിലും മൃതദേഹം തോളിലേറ്റി പിതാവ് പോകുകയായിരുന്നെന്ന് റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു. തനിക്കു ലഭിച്ച റിപ്പോര്‍ട്ടും അങ്ങനെയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, അന്വേഷണം നടത്തി, ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *