റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യത

June 4, 2022 - 11:21 am

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം 04/06/22 (ശനിയാഴ്ച) മൂന്ന് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. 24മണിക്കൂറിൽ 64.5മില്ലിമീറ്റർ മുതൽ 115.5മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവർഷക്കാറ്റ് സ്വാധീനം ഫലമായാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *