റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ

July 13, 2022 - 7:07 am

തിരുവനന്തപുരം: തന്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി. തന്റെയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രിയുടെ വാക്കുകൾ – വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തന്റെ സന്ദർശനം. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനം. എന്റെയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാഷ്ട്രീയത്തിന് മുകളിൽ ആരും വികസനത്തെ കാണരുത്. ആളുകൾ ഇതിന്റെ പേരിൽ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയം എന്ന് വിളിക്കാം

സ്വർണക്കടത്ത് കേസ് കോടതിയിൽ ഉള്ള വിഷയമായതിനാൽ അതിൽ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ് നടപടികൾ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വർണക്കടത്തിൽ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജൻസികളിൽ വിശ്വസിക്കുന്നു. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *