കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണംതട്ടിയ കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി മണിയാർകുടി കുന്നത്തുവീട്ടിൽ അഖിൽ ബിനുവിനെയാണ് (21) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെന്ന് സ്വർണമാണെന്ന വ്യാജേന 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അന്വേഷണസംഘം ഇടുക്കിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
അയർക്കുന്നം എസ്.എച്ച്.ഒ ആർ.മധു, എസ്.ഐ തോമസ് ജോർജ്, എ.എസ്.ഐ ആന്റണി, സി.പി.ഒമാരായ ജയകൃഷ്ണൻ, അനൂപ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു
