റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു

October 21, 2022 - 6:43 am

കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ കേസെടുത്തു. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിൻറെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.

പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോർജിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസിൽ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിൻറെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *