റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടൻ ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം. തട്ടാശ്ശേരി കൂട്ടം നവംബറിൽ തീയേറ്ററിലേക്ക്

October 22, 2022 - 10:46 am

നടൻ ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം .അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.നടൻ ദിലീപ് തന്നെയാണ് ഈ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഗണപതി, അനീഷ് ,അല്ലു അപ്പു, സിദ്ദീഖ്, വിജയരാഘവൻ , കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.രാജീവ് നായർ സഖി എൽസ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് ശരത് ചന്ദ്രനാണ്. പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ,കോ പ്രെഡീസ് ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ ,കഥ ജിയോ പി വി , എഡിറ്റിംഗ് വി സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ് , കലാസംവിധാനം അജി കുറ്റിയാണി , ഗാനരചന ബി കെ ഹരിനാരായണൻ രാജീവ് ഗോവിന്ദൻ സഖി എൽസ , നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖീൽസ , സ്റ്റിൽസ് നന്ദു എന്നിവർ നിർവഹിക്കുന്നു.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. നിവിൻ പോളി അജു വർഗീസ് തുടങ്ങി നിരവധി നവാഗതർക്ക് സിനിമയിൽ ആദ്യമായി അവസരം ഒരുക്കിയത് ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു നിവിന്റെയും അജുവിന്റെയും ആദ്യചിത്രം .ഞാൻ സ്റ്റീവ് ലോപ്പസ് അന്നയും റസൂലും ചന്ദ്രേട്ടൻ എവിടെയാ നിദ്രാ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഈ ചിത്രത്തിന്റ ചായഗ്രഹണം നിർവഹിക്കുന്നത്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശ്ശേരിക്കൂട്ടം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *