റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു

March 3, 2026 - 7:33 am

ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.ഇ​സ്ര​യേ​ലി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് നെ​ത​ന്യാ​ഹു മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്.

സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​സ്ര​യേ​ലി​നും ജൂ​ത ജ​ന​ത​യ്ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം മോ​ദി​യോ​ട് ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ദീ​ർ​ഘ​നേ​രം സം​സാ​രി​ച്ച​താ​യും മ​റ്റു പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യും, സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച​താ​യും നേ​ര​ത്തെ ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *