റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് മാപ്പുപറഞ്ഞ് കേന്ദ്രമന്ത്രി ഗഡ്കരി

November 11, 2022 - 12:31 pm

ഭോപ്പാല്‍: ദേശീയ പാതയുടെ നിര്‍മാണത്തിലെ പാകപ്പിഴകള്‍ക്കു പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞത്. റോഡ് നിര്‍മാണത്തിലെ അപാകത കണ്ടെത്തിയതിലെ അതൃപ്തിയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ”എനിക്ക് ദേഷ്യവും സങ്കടവും തോന്നുന്നു. പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ മടിയുമില്ല. മാണ്ഡ്ല – ജബല്‍പുര്‍ ദേശീയ പാതയില്‍ 400 കോടി രൂപ മുതല്‍മുടക്കിയ ബറേല മുതല്‍ മാണ്ഡ്ല വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ തൃപ്തനല്ല’ – അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ സാക്ഷിയാക്കിയായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *