റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെക്കോഡ് ഭേദിച്ച് സൂചികകള്‍

December 2, 2022 - 10:13 am

മുംബൈ: പുതിയ ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ റെക്കോഡുകള്‍ തിരുത്തി ഓഹരി സൂചികകള്‍. തുടര്‍ച്ചയായ എട്ടാം വ്യാപാരദിനത്തിലും ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കുറിച്ചതോടെ പിറന്നത് പുതുചരിതം. 63,284.19 പോയിന്റിലുള്ള ഇന്നലത്തെ സെന്‍സെക്‌സ് ക്ലോസിങ് തൊട്ടുമുന്‍പ് വ്യാപാരദിനത്തിലെ സര്‍വകാല റെക്കോഡ് മറികടന്ന പ്രകടനമായി. 184.54 പോയിന്റിന്റെ നേട്ടമാണ് ബോംബെ സൂചിക രേഖപ്പെടുത്തിയത്. നിഫ്റ്റിയും സെന്‍സെക്‌സിന്റെ പാത പിന്തുടര്‍ന്നു. 54.15 പോയിന്റുയര്‍ന്നതോടെ ക്ലോസിങ് 18,812.50 പോയിന്റെന്ന പുതിയ തലത്തിലാണ് നിഫ്റ്റി.

കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വിദേശ നിക്ഷേപ ഒഴുക്ക് ഇന്ത്യന്‍ വിപണിയുടെ കുതിപ്പിനു ഗതിവേഗം പകര്‍ന്നു. ഒപ്പം രാജ്യാന്തര സൂചികകളുടെ കരുത്തുറ്റ പ്രകടനം കൂടിയായതോടെ റെക്കോഡ് ഭേദിക്കല്‍ തുടരുന്നതിനു പ്രേരകമാകുകയും ചെയ്തു. സോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങി ഏഷ്യയിലെ വിപണികളും ഇന്നലെ ലാഭത്തിലായിരുന്നു. ഐടി ഓഹരികള്‍ക്ക് ആവശ്യക്കാരേറിയത് സെന്‍സെക്‌സ്-നിഫ്റ്റി മുന്നേറ്റത്തിന് അടിത്തറപാകിയ മറ്റൊരു ഘടകമായി.

അള്‍ട്രാ ടെക് സിമെന്റ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, എച്ച്.സി.എല്‍. ടെക്‌നോളജീസ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ തുടങ്ങിയ ഓഹരികള്‍ സെന്‍സെക്‌സില്‍ നേട്ടം സ്വന്തമാക്കിയവയില്‍ മുന്നിലെത്തി. പുതിയ ഉയരം കുറിക്കുന്നതില്‍ സെന്‍സെക്‌സ് പുതുചരിത്രമെഴുതിയെങ്കിലും ഐ.സി.ഐ.സി.ഐ. ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കു തിരിച്ചടി നേരിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *