ദോഹ: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം ത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായി. കാനഡയെ 2-1 നു തോല്‍പ്പിച്ച് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബെല്‍ജിയത്തിന്റെ മടക്കം.
മൂന്ന് കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുമായാണു മൊറോക്കോയുടെ മുന്നേറ്റം. രണ്ടാം തവണയാണ് അവര്‍ ലോകകപ്പ് നോക്കൗട്ടില്‍ കളിക്കുന്നത്. അത്രയും കളികളില്‍ ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റ് നേടിയ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി. ഒരു ജയവും തോല്‍വിയും സമനിലയും നേടിയ ബെല്‍ജിയത്തിന്റെ ആകെ നേട്ടം നാല് പോയിന്റാണ്. കാനഡ അക്കൗണ്ട് തുറക്കാതെയാണു നാട്ടിലേക്കു മടങ്ങുന്നത്്. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹകിം സിയേചും യൂസഫ് ഇന്‍ നസ്‌റിയും മൊറോക്കോയ്ക്കായി ഗോളടിച്ചു. ഖത്തറിലെ ആദ്യ സെല്‍ഫ് ഗോളും ഈ മത്സരത്തില്‍ പിറന്നു. 40-ാം മിനിറ്റില്‍ സ്വന്തം പോസ്റ്റിലേക്കു പന്ത് വഴി തിരിച്ചുവിട്ട നായേഫ് അഗുറെദ് ആദ്യ സെല്‍ഫ് ഗോളിന് ഉടമയായി.
മത്സരത്തിലെ നാലാം മിനിറ്റില്‍ സിയേചിലൂടെ മൊറോക്കോ മുന്നിലെത്തി. 23-ാം മിനിറ്റില്‍ യൂസഫ് ലീഡ് ഇരട്ടിയാക്കി. രണ്ട് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ മൊറോക്കന്‍ താരമെന്ന ഖ്യാതിയും ല നാലാം മിനിറ്റില്‍ സിയേചിലൂടെ മൊറോക്കോ മുന്നിലെത്തി. 23-ാം മിനിറ്റില്‍ സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പായ ക്രൊയേഷ്യക്കെതിരേ പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും ഗോളടിക്കാന്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയ്ക്കായില്ല.
