റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

December 6, 2022 - 3:48 pm

തിരൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ലിയാന ഫാത്തിമ, സഹോദരിയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണു വലിയ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

കുടുംബസമേതം കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടിയിലേക്കു ട്രെയിനില്‍ പോകുന്നതിനിടെ കുറ്റിപ്പുറം സ്‌റ്റേഷനില്‍ കുടിവെള്ളം വാങ്ങാനിറങ്ങിയ സമയം മൊബൈല്‍ഫോണ്‍ കടയില്‍ മറന്നുവച്ചു. ഇതു തിരികെയെടുക്കാന്‍ തിരൂരില്‍ ഇറങ്ങി കുറ്റിപ്പുറത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കുഞ്ഞുമായി യുവതി കയറിയെങ്കിലും മറ്റു കുടുംബാംഗങ്ങള്‍ക്കു കൂടെ കയറാന്‍ കഴിഞ്ഞില്ല. ഇതുകണ്ട് പരിഭ്രമിച്ച യുവതി കുഞ്ഞുമായി ട്രെയിനില്‍നിന്നു ചാടിയിറങ്ങുന്നതിനിടെ രണ്ടുപേരും ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്കു വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ ട്രെയിന്‍ പോയിന്റ്‌സ് മാന്‍ ചുവന്ന കൊടി വീശുകയും യാത്രക്കാര്‍ ചങ്ങല വലിക്കുകയും ചെയ്തതോടെ ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍.പി.എഫും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *