റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസിനെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

February 8, 2023 - 8:48 am

ബത്തേരി: കാറുകള്‍ തമ്മില്‍ കൂട്ടിയിടച്ച സംഭവം അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥരെ മൂന്നംഗ സംഘം ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്തതായി പരാതി. ബത്തേരി ട്രാഫിക് പോലീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എ.എസ്.ഐ. തങ്കന്‍, പോലീസ് ഡ്രൈവര്‍ അനീഷ് എന്നിവര്‍ക്കു പരുക്കേറ്റു. അനീഷിന്റെ കൈ ഒടിഞ്ഞതായും തങ്കന്റെ പല്ലുപോയതായും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മന്തണ്ടികുന്ന് സ്വദേശികളായ കല്ലംകുളങ്ങര രഞ്ജു(32), ചെമ്പിക്കാട്ടില്‍ കിരണ്‍ ജോയി (23), ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി 9.30ഓടെ ബീനാച്ചി പൂതിക്കാട് ജങ്ഷനിലാണ് സംഭവം. ആയുധം ഉപയോഗിച്ച് ആക്രമിച്ചു പരുക്കേല്‍പ്പിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *