റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്തു

March 11, 2023 - 11:39 am

കാസർകോട് : ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി അദ്ദേഹത്തെ നേരിൽ കേട്ട് വാദങ്ങൾ വിലയിരുത്തുകയുണ്ടായി. അവ പരിഗണിച്ച പൊലീസ് മേധാവി വാദഗതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം സർവീസിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷണനടപടികൾ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ പൊലീസിൽ തുടരാൻ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി. ഈ ഓഫീസർ 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെൻഷനിൽ ആവുകയും 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് ഈ നടപടികൾ നേരിട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *