റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോളർ പോലെ ഇൻഡ്യൻ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’’– മിക സിങ്ങ്

April 13, 2023 - 10:09 am

ഖത്തർ: ദോഹ വിമാനത്താവളത്തിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ഷോപ്പിങ് നടത്താൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയർപ്പിച്ച് പ്രശസ്ത ഗായകൻ മിക സിങ്. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ വിനിമയം ചെയ്യാൻ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക് സല്യൂട്ട് എന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

‘‘ദോഹ വിമാനത്താവളത്തിലെ സ്‌റ്റോറിൽ ഷോപ്പിങ്ങിനായി ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ സാധിച്ചു. ഇവിടെ എല്ലാ റസ്‌റ്ററന്റിലും നിങ്ങൾക്ക് ഇന്ത്യൻ രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളർ പോലെ നമ്മുടെ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’’– മിക സിങ്ങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഖത്തർ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യൻ രൂപ സ്വീകരിക്കാറുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *