റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍

July 22, 2020 - 10:44 am

കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ ബന്ധുവടക്കം മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകനായ അച്ഛനടക്കം നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പീഡനവിവരം മറച്ചുവച്ചതിനാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസ് എടുത്തത്. എന്നാല്‍, ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രതികളില്‍ രണ്ടുപേര്‍ കുട്ടിയെ കര്‍ണാടകത്തിലെ മടിക്കേരിയില്‍ കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മൈനറായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തുകയും അത് പൊലീസില്‍ അറിയിക്കാതിരിക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *