റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേപ്പാളിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു

February 23, 2026 - 9:11 pm

കാഠ്മണ്ഡു | നേപ്പാളിലെ ധാഡിംഗ് ജില്ലയില്‍ പൃഥ്വി ഹൈവേയില്‍ വെച്ച് യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 19 പേര്‍ മരിച്ചു. ഫെബ്രുവരി 23 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ഓടെ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും 28 ഓളം പേരെ പരുക്കുകളോടെ പുറത്തെത്തിക്കുകയും ചെയ്തു .മരിച്ചവരില്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരിയും ഉള്‍പ്പെടും

പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കാഠ്മണ്ഡുവില്‍ നിന്ന് 90 കിലോമീറ്റര്‍ പടിഞ്ഞാറ് ഗജുരിക്ക് സമീപമാണ് സംഭവം. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *