റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് ഉടന്‍ അറുതിയായേക്കും

May 16, 2023 - 2:59 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് അറുതിയായേക്കും. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയതോടെയാണിത്. പ്രത്യേക വിമാനത്തിലാണ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം അതിയായി ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഡി കെയോടും എത്താന്‍ കേന്ദ്രനേതൃത്വം പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കര്‍ണാടകയിലേക്ക് ഹൈക്കമാന്‍ഡ് നിശ്ചയിച്ച നിരീക്ഷകര്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പുതിയ എം എല്‍ എമാരുടെ അഭിപ്രായം സംബന്ധിച്ച് നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡി കെക്കും സിദ്ധരമായ്യക്കും മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനല്‍കുകയെന്ന ഫോര്‍മുലയാണ് രൂപപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *