റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

എന്‍ഐടി പ്രവേശനത്തിന് പ്ലസ്ടു മിനിമം മാര്‍ക്ക് നിബന്ധനയില്ല

July 24, 2020 - 8:06 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതോടെ എന്‍ഐടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവുവരും.

എന്‍ഐടികളിലും മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രവേശനത്തിന്, ജെഇഇ മെയിന്‍ യോഗ്യത നേടുന്നതിനുപുറമെ, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടുകയോ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷകളില്‍ ആദ്യ 20 പെര്‍സെന്റൈലില്‍ ഇടംനേടുകയോ വേണം. എന്നാല്‍ ഇത്തവണ ജെഇഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍ മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

നേരത്തെ ഐഐടി പ്രവേശനത്തിനും യോഗ്യതാ മാനദണ്ഡങ്ങളില്‍ കേന്ദ്രം ഇളവുവരുത്തിയിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാം. ഇതില്‍ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക. ഐഐടി പ്രവേശനത്തിന് പന്ത്രണ്ടാംക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഇത്തവണ ബാധകമായിരിക്കില്ല. പന്ത്രണ്ടാം ക്ലാസ് പാസാകുന്നവര്‍ പ്രവേശനത്തിന് അര്‍ഹരായിരിക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *