റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറഫ പ്രസംഗം ഇത്തവണ 20 ഭാഷകളിൽ പരിഭാഷപ്പെടുത്തും : ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്

June 27, 2023 - 11:55 am

റിയാദ്: അറഫ ദിനത്തിൽ മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. 30 കോടിയിലധികം ആളുകൾക്ക് അറഫയുടെ സന്ദേശമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിഷൻ 2030 അനുസരിച്ച് ഇരുഹറമുകളും സാക്ഷ്യം വഹിക്കുന്ന വികസനത്തിന്റെ വേഗതക്കൊപ്പം മുന്നേറുന്നതിന്റെ ഭാഗം കൂടിയാണിത്. അഞ്ച് ഭാഷകളിലേക്ക് അറഫ പ്രസംഗം മൊഴിമാറ്റി കൊണ്ടാണ് അഞ്ച് വർഷം മുമ്പ് വിവർത്തന പദ്ധതി ആരംഭിച്ചത്. അന്ന് 1.3 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

അടുത്തിടെയാണ് ഭാഷകളുടെയും പ്രക്ഷേപണാലയങ്ങളുടെയും എണ്ണം കൂട്ടിയത്. കഴിഞ്ഞ വർഷം ശ്രദ്ധേയവും ഗുണപരവുമായ കുതിപ്പിനാണ് പദ്ധതി സാക്ഷ്യം വഹിച്ചത്. ഭാഷകളുടെ എണ്ണം 14 ആയി ഉയർത്തുകയും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാലായി വർധിക്കുകയും ചെയ്‌തു. കൂടാതെ ടെലിവിഷൻ സംപ്രേഷണവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 2.3 കോടി ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *