റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു

July 20, 2023 - 10:32 am

കൊളംബോ: ആകാംക്ഷക്കൊടുവില്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര കലന്‍ഡര്‍ പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലായിരിക്കും നടക്കുക. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 13 മത്സരങ്ങളുണ്ടാകും. പാക്കിസ്ഥാനും നേപ്പാളിനുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. അടുത്ത മാസം 30ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് മത്സരം. സെപ്തംബര്‍ രണ്ടിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. നാലിന് കാന്‍ഡിയില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.

സെപ്തംബര്‍ ആറിനാണ് സൂപ്പര്‍ 4 മത്സരങ്ങള്‍ ആരംഭിക്കുക. ഇതില്‍ ആദ്യത്തെ മത്സരം മാത്രം പാക്കിസ്ഥാനിലെ ലാഹോറില്‍ നടക്കും. മറ്റ് മത്സരങ്ങളെല്ലാം ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടക്കും. 17ന് കൊളംബോയിലാണ് ഫൈനല്‍ പോരാട്ടം നടക്കുക. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനലെങ്കിലും ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടാനുള്ള അവസരമാണ് ഉണ്ടാകുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *