റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ

August 16, 2023 - 6:53 pm

മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഒരു കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയാണ്. എത്രയോ ദേശീയ നേതാക്കൾക്കും അവരുടെ മക്കൾക്കും, കുടുംബാംഗങ്ങൾക്കും മറ്റും കൺസൾട്ടൻസി സ്ഥാപനമുണ്ടെന്നും അദ്ദേഹം ചോദിച്ചു. ദുരുദ്ദേശപരമായ പ്രചരണമാണിതെല്ലാം. പണം കൊടുത്തവർക്കും, വാങ്ങിയവർക്കും പരാതിയില്ല. വാങ്ങിയ പണത്തിന് ടാക്സ് നൽകിയതാണ്. തെറ്റായ പ്രചരണങ്ങളിൽ നിന്ന് മാധ്യമങ്ങളും പിൻമാറണമെന്നും ഇ.പി ജയരാജൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *