റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുപ്പള്ളിയില്‍ വിധിയെഴുത്ത് ആരംഭിച്ചു; വോട്ട് ചെയ്യാന്‍ ജനത്തിരക്ക്

September 5, 2023 - 10:47 am

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ രാവിലെ തന്നെ നല്ല തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്. വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ അടക്കം രാവിലെ വരിയില്‍ സ്ഥാനം ഉറപ്പിച്ചു. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയായി. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ 5.30 മുതല്‍ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.വോട്ടെടുപ്പിന്റെ സുരക്ഷക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈ എസ് പിമാര്‍, ഏഴ് സി ഐമാര്‍, 58 എസ് ഐ/എ എസ് ഐമാര്‍, 399 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 142 സായുധ പോലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 64 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ (സി എ പി എഫ്) എന്നിവരെയാണ് സുരക്ഷക്കായി നിയോഗിച്ചത്.
എ ഡി ജി പി, ഡി ഐ ജി, സോണല്‍ ഐ ജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *