റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു

December 9, 2023 - 5:44 pm

മലപ്പുറം: താനൂരിൽ ഒട്ടും പുറത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് അപകടം. ഒഴുക്കിൽപ്പെട്ട് മത്സ്യതൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശിയായ റിസ്വാൻ (20) ആണ് മരിച്ചത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് രാവിലെ വള്ളം മറിഞ്ഞത്. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയത്.

ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തുകയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *