റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായ്പാ കുടിശികയുടെ പേരിൽ വീട്ജപ്തി ചെയ്തു : പ്രായാധിക്യത്തിലെത്തിയ മൂന്നു പേരും കുട്ടികളും ഉൾപ്പെടെയുളള കുടുംബം വീടിനുവെളിയിൽ

February 21, 2025 - 7:54 am

ആലപ്പുഴ അരൂക്കുറ്റിയില്‍ വീട് ജപ്തിയിലായതിനെ തുടർന്ന് മൂന്ന് ദിവസമായി വീടിന് പുറത്ത് താമസിക്കുകയാണ്. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെയുളള കുടുംബം. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീട് ആണ് ജപ്തി ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി കുടുംബം വീടിന് പുറത്ത് കഴിയുകയാണ്.

വായ്പാ കുടിശികയുടെ പേരിലാണ് ജപ്തി

.ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം വായ്പാ കുടിശികയുടെ പേരിൽ വീട്ജപ്തി ചെയ്തു. 14 മാസത്തെ അടവാണ് മുടങ്ങിയത്, മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക. 4 വർഷം മുൻപാണ് ഇവർ 15 ലക്ഷം രൂപ വായ്പ 13% പലിശയ്ക്കെടുത്തത്. 16 വർഷം കൊണ്ടു ലോൺ അടവടയ്ക്കേണ്ടതായിരുന്നു. രണ്ടുവർഷം ലോൺ അടച്ച ശേഷം പിതാവിൻ്റെ രോഗം മൂലം തിരിച്ചടവ് മുടങ്ങി.

6 വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം, കഴിഞ്ഞ 3 വർഷമായി പുതിയ വീട്ടിൽ താമസിക്കുകയായിരുന്നു

രാമചന്ദ്രന്റെ മകൻ റിനീഷിന്റെ പേരിലാണ് ലോൺ എടുത്തിരിക്കുന്നത്. റിനീഷ് എറണാകുളത്ത് സർക്കാർ ബോട്ട് ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്. കുട്ടികളുടെ പുസ്തകങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോൺ അടയ്ക്കാൻ സാവകാശം നൽകാതിരുന്നതായും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 6 വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം, കഴിഞ്ഞ 3 വർഷമായി പുതിയ വീട്ടിൽ താമസിക്കുകയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *