റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കി യതിനെതിരെ പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി

April 13, 2025 - 1:59 pm

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കിയതിനെതിരെ പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.തങ്ങളുടെ ആവശ്യം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു ശേഷം ലഭിച്ച ചില വീഡിയോ തെളിവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍മക്കളായ ആശാ ലോറന്‍സ്, സുജാത എന്നിവര്‍ ഹൈക്കോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കിയത്

റിവ്യൂ പെറ്റീഷന് പ്രസക്തിയില്ല

ഹർജിയില്‍ നേരത്തെ തന്നെ അപ്പീല്‍ പോയിരുന്നതിനാല്‍ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്. .
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും സുപ്രീം കോടതിയും ആശയുടെയും സുജാതയുടെയും ആവശ്യം നിരാകരിച്ചിരുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *