റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ ബുൽധാനയിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘം

April 22, 2025 - 6:56 am

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ്, നന്ദുര, ഖാംഗാവ് താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും.2024 ഡിസംബർമുതലാണ് ജില്ലയിലെ പല ഗ്രാമങ്ങളിലും ജനങ്ങൾക്ക് പെട്ടെന്ന് മുടികൊഴിച്ചിൽ അനുഭവപ്പെട്ടത്. മുടിപോയി കഷണ്ടിബാധിച്ചുതുടങ്ങിയിരുന്ന 279 പേരെ അന്ന് ജില്ലാ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇപ്പോൾ, ഇവരിൽ പലരുടെയും നഖങ്ങളാണ് ദുർബലമാവുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നത്.

ഒമ്പതം​ഗ കേന്ദ്രസംഘമാണ് ജില്ലയിലെത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ 56 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. അതിനിടെ, രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളിൽ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിൽ നിന്നുള്ള സംഘമെത്തി രക്തസാമ്പിളുകൾ ശേഖരിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സംഭവത്തെക്കുറിച്ച് പഠിക്കാൻ ഒമ്പത സംഘമാണ് ജില്ലയിലെത്തുന്നത്.

മലിനമായ ജലമാണ് പ്രധാന വില്ലൻ.

.മലിനമായ ജലമാണ് ആളുകളുടെ മുടികൊഴിച്ചിലിന് കാരണമെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ നൈട്രേറ്റിന്റെ അളവ് വളരെ ഉയർന്നനിലയിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശരീരത്തിലെ സെലീനിയത്തിന്റെ അളവ് കൂടുന്നതാണ് ഈ പ്രശ്നം സൃഷ്ടിക്കുന്നതെന്നും റേഷൻകടകൾ വഴി വിതരണംചെയ്യുന്ന ഗോതമ്പിൽ സെലീനിയത്തിന്റെ അളവ് കൂടുതലാണെന്നും ഇവിടെ പഠനം നടത്തിയ ഒരു ഡോക്ടറും അന്ന് കണ്ടെത്തി. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ആൻഡ് റിസർച്ചിന്റെ പഠനറിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *