റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തിന്റെ അഭിമാനമായി ഐഎൻഎസ് വിക്രാന്ത്

May 9, 2025 - 4:11 am

ദില്ലി : കറാച്ചിയെ വിറപ്പിച്ച് ഐഎന്‍എസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കറാച്ചി തുറമുഖത്തിനെതി രെയും ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. കേരളത്തിനും ഏറെ അഭിമാനിക്കാം. കാരണം, ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്. 2022 സെപ്റ്റംബറിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്.

ഐഎന്‍എസ് വിക്രാന്ത്

.വിക്രാന്തില്‍ ക്രമീകരിച്ചിരിക്കുന്ന ഊര്‍ജം ഉപയോഗിച്ചാല്‍ കൊച്ചി നഗരത്തിന്റെ പകുതിഭാഗമെങ്കിലും പ്രകാശമാനമാക്കാന്‍ കഴിയും. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും 7500 മൈല്‍ പോകാനുമുള്ള ശേഷിയുണ്ട്. ഇതിനൊക്കെ ശേഷിയുള്ള ഇലക്ട്രിക്കല്‍ സംവിധാനമാണ് ഐഎൻഎസ് വിക്രാന്തിലുളളത്

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പൽ

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എന്‍.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *