റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരാക്രമണം : ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്

May 11, 2025 - 6:59 am

ന്യൂഡൽഹി: ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിൽ മുൻ യുപിഎ സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സർക്കാരും വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ബിജെപി നടപടി ഉചിതമോ പക്വതയുള്ളതോ അല്ലെന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും ശശി തരൂർ ബിജെപിയെ ​ടാഗ് ചെയ്തുകൊണ്ട്‌ ‘എക്സി’ൽ കുറിച്ചു.

യുപിഎ ഭരണകാലത്ത് ഭീകരാക്രമണങ്ങൾക്ക് ശേഷം ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇത് മാറിയെന്ന് അവകാശപ്പെട്ട് ബിജെപി പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നത്.

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേയെന്നും കോൺഗ്രസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര ചോദിച്ചു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *