റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ ; പോളിംഗ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ലെന്ന് തിരുവഞ്ചൂർ

June 19, 2025 - 5:08 pm

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ഉത്തരവാദിത്വം തങ്ങളില്‍ അധിഷ്ഠിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഒരു മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമാണ് ഇന്ന് (ജൂൺ 19) രാവിലെ ശശി തരൂര്‍ പറഞ്ഞത്. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു..

പോളിംഗ് കഴിഞ്ഞതിന് ശേഷം അഭിപ്രായം പറയാമെന്നും തിരുവഞ്ചൂര്‍

വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീര്‍ക്കണം. പോളിംഗ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലത്തെ പ്രചാരണത്തിന് ശേഷം പോളിംഗ് ബൂത്തില്‍ ആളുകള്‍ എത്തുമ്പോള്‍ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്നം. ഏകീകൃത രൂപത്തിലുള്ള ശക്തിയാണ് കാണിക്കേണ്ടത്. പോളിംഗ് കഴിഞ്ഞതിന് ശേഷം അതിന് അഭിപ്രായം പറയാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *