റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

June 19, 2025 - 5:17 pm

കണ്ണൂര്‍| കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . കായലോട് പറമ്പായിലെ റസീ ന ജീവനൊടുക്കിയതിനെതുടര്‍ന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്. ജൂൺ 16 ഞായറാഴ്ച റസീന മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തുമായി സംസാരിച്ചത് ഒരു സംഘം ചോദ്യം ചോദ്യം ചെയ്യുകയും കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുകയും ചെയ്തതായി റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍. പറയുന്നു.

ആണ്‍ സുഹൃത്തിനെ സമീപത്തെ മൈതാനത്തിലെത്തിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു.

റസീനയുടെ മാതാപിതാക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ്‍ സുഹൃത്തിനെ സമീപത്തെ മൈതാനത്തിലെത്തിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. പിന്നാലെയാണ് റസീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *