റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൈലറ്റ് മെയ് ഡേ സന്ദേശം നല്‍കി: ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ അടിയന്തര ലാൻഡിം​ഗ്

June 22, 2025 - 5:35 am

ബെംഗളുരു | ഗുവഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബെംഗളുരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ലാൻഡിം​ഗ്. ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ്ബ ബംഗളൂരുവില്‍ ഇറക്കിയത്. 168 യാത്രക്കാരുമായി വരികയായിരുന്ന വിമാനം സമയത്ത് ചെന്നൈയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നല്‍കിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാരെല്ലാവരും സുരക്ഷിതർ

പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിക്കുക യായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *