കോഴിക്കോട്: പോലീസ് ലാത്തിചാർജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ടി.സിദിഖ് എംഎല്‍എ. യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പോലീസ് ലാത്തിചാർജിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.
പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറഞ്ഞതെന്ന് ടി. സിദിഖ് വ്യക്തമാക്കി.ടി. സിദിഖ് എംഎല്‍എ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറന്പില്‍ എംപിയുടെ ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തിയത്.
