റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി

December 13, 2025 - 11:42 am

കട്ടപ്പന: ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന ന​ഗരസഭയിൽ 35 ൽ 20 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്. എൽഡിഎഫ്ന് 13 സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു, 2 സീറ്റ് നേടി എൻഡിഎ.

മുൻ ചെയർപേഴ്സന്മാരായ ജോയി വെട്ടിക്കുഴി, ഷൈനി സണ്ണി ചെറിയാൻ, ബീനാ ടോമി, വൈസ് ചെയർമാൻ കെ.ജെ ബെന്നി, എന്നിവർ യുഡിഎഫിൽനിന്ന് ജയിച്ച പ്രമുഖരിൽ പെടുന്നു.

എഐസിസി മെമ്പർ ഈ എം ആ​ഗസ്തി സിപിഎം ലെ സി.ആർ മുരളിയോട് പരാജയപ്പെട്ടു. എൽഡിഎഫിൽ വി.ആർ.സജി, കെപി സുമോദ് എന്നിവർ ജയിച്ച പ്രമുഖരിൽ പെടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *