Tag
ന്യൂസ് ഡെസ്ക്

അമൃത് ഭാരത് പദ്ധതി : കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ സജ്ജമായി

February 7, 2026 - 5:20 am

.

തിരുവനന്തപുരം | അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച കേരളത്തിലെ ഏഴ് റെയില്‍ വേ സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി സജ്ജമായി. ചാലക്കുടി, ചങ്ങനാശേരി, ചിറയന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്ഷന്‍, വടകര, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയത്

രാജ്യത്തെ 172 റെയില്‍വേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് റെയില്‍വേ അവകാശപ്പെട്ടു .രാജ്യത്തെ 172 റെയില്‍വേ സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *