ബ്രസീലിയ നവംബര്‍ 13: ബ്രസീലില്‍ വെച്ച് നടക്കുന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ബ്രസീലിലെത്തി. 2014ല്‍ ബ്രസിലീല്‍ വെച്ച് നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുത്തതിന്ശേഷമുള്ള ബ്രസീലിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.
അവസാനത്തെ ബ്രിക്സ് ഉച്ചക്കോടി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു നടന്നത്. ഈ വര്‍ഷം ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്സ് പ്രതിനിധികള്‍ ബിസിനസ്സ് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ പ്രമേയം സാമ്പത്തിക വളര്‍ച്ചയും ബ്രിക്സ് സമ്പദ്വ്യവസ്ഥയുടെ നൂനതമായ മുന്നേറ്റവുമാണ്.
