റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെല്‍ഫിയെടുക്കുന്നതിനിടെ തലക്ക്‌ വെടിയേറ്റ്‌ 17 കാരന്‍ കൊല്ലപ്പെട്ടു

September 13, 2020 - 11:29 am

പാറ്റ്‌ന: സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ തലക്ക്‌ വെടിയേറ്റ 17 കാരന്‍ മരിച്ചു. അച്ഛന്‍ന്‍റെ തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഇയാള്‍ അബദ്ധത്തില്‍ തലയിലേക്ക്‌ കാഞ്ചി വലിക്കുകയായിരുന്നെന്നാണ്‌ വിവരം. ബിജെപി പ്രവര്‍ത്തകനായ ഓംപ്രകാശ്‌ സിംങ്ങിന്‍റെ മകന്‍ ഹിമാന്‍സു കുമാര്‍ ഏലിയാസ്‌ കുനാലാണ്‌ സ്വയം വെടിവെച്ച്‌ മരിച്ചത്‌.

ഇമാലിയെ ഗ്രാമത്തില്‍ ഹിമാന്‍സുവിന്‍റെ വീട്ടില്‍ സെപ്‌ംബര്‍ 10 വെളളിയാഴ്‌ച രാവിലെയാണ്‌ സംഭവം സെല്‍ഫിക്കായി പോസ്‌ ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചിവലിച്ചതാണെന്നും വെടിയൊച്ചകേട്ടാണ്‌ താന്‍ ഓടി ചെന്നതെന്നും കുനാലിന്‍റെ അയല്‍വാസിയും മുന്‍ മന്ത്രിയിുമായിരുന്ന റാം പ്രവേശ്‌ റായ്‌ പറഞ്ഞു. വെടിയൊച്ചക്കുശേഷം ആരോ കരയുന്നത്‌ കേട്ടെന്നും ആര്‍ക്കോ അപകടം പറ്റിയെന്ന്‌ കരുതിയാണ്‌ താന്‍ പോലീസിനെ വിളിച്ചതെന്നും റായ്‌ പറഞ്ഞു. പോലീസെത്തിയപ്പോള്‍ കുനാലിന്‌ ജിവനുണ്ടായിരുന്നു ആശുപത്രിയില്‍ എത്തിച്ച ശേഷമണ്‌ മരിച്ചത്‌.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്‌ കുനാല്‍ മരിക്കാന്‍ കാരണമെന്ന്‌ പറഞ്ഞ്‌ ബന്ധുക്കള്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും കയ്യേറ്റം ചെയ്‌തു. പോലീസെത്തിയാണ് പിരിച്ചുവിട്ടത്‌. അതേസമയം സ്വയം വെടിവച്ചതാണെന്ന്‌ പ്രഥമദൃഷ്ട്യ മനസിലാകുമെങ്കിലും കൊലപാതക സാധ്യതകളും പോലീസ്‌ തളളിക്കളയുന്നില്ല. അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *