റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തി അമീർഖാന്റെ മകൾ ഇറ ഖാൻ

November 3, 2020 - 11:03 am

മുംബൈ: പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഇറ പറയുന്നു.

തിങ്കളാഴ്ച (02/11/2020) സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഇറ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ പറഞ്ഞു. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നുവെന്നും ഇറ പറയുന്നു. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇറ വെളിപ്പെടുത്തിയില്ല.

എന്നാല്‍ ഇക്കാര്യം മാതാപിതാക്കളോട് താൻ പറഞ്ഞിരുന്നു. ഭയാനകമായ ആ സാഹചര്യം മറികടക്കാന്‍ മാതാപിതാക്കളാണ് സഹായിച്ചതെന്നും ഇറ പറയുന്നു.

അതേസമയം മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണെന്നും, ഒരര്‍ത്ഥത്തിലും തങ്ങളുടേത് തകര്‍ന്ന കുടുംബമല്ലെന്നും ഇറ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *