മധുരൈ: കോണ്ടം ,ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹാരിക്കാനുളള മരുന്നുകള്‍ ,സോപ്പ്, പെര്‍ഫ്യൂം, ഐസ്‌ക്രീം അടക്കമുളള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് . അശ്ലീലത പ്രകടമാക്കുന്ന തരത്തിലുളള പരസ്യങ്ങള്‍ക്കാണ് വിലക്ക്.
വിരുത്‌നഗറിലെ രാജപ്പാളയം സ്വദേശിയായ സഹദേവരാജയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കോടതിയുടെ തീരുമാനം കഴിഞ്ഞ ബുധനാഴ്ച(11.11.2020)യാണ് വന്നത്. ഇത്തരം ഉപഭോഗ വസ്തുക്കളുടെ പരസ്യത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അത് യുവതലമുറയെ സാരമായി ബാധിക്കുന്നുവെന്നുമായിരുന്നു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ആക്ഷേപകരമായ രീതിയിലാണ് ഇത്തരം പരസ്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ,ടെലിവിഷനുകളില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കണമെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
