റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷിയെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഫാദര്‍ തോമസ് എം കോട്ടൂരും സി. സെഫിയും

November 13, 2020 - 12:38 pm

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. പിറവം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച്ഒ യെ മാത്രമാണ് പ്രതിഭാഗം തെളിവിലേക്കായി വിസ്തരിക്കുന്നത്.

1997 ല്‍ സി. അഭയയുടെ മാതൃസഹോദരന്‍ പി.കെ ജോണ്‍ ആത്മഹത്യ ചെയ്തിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പിറവം പോലീസ് ഇതില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളില്‍ സിസ്റ്റര്‍ അഭയയുടെ കുടുംബാംഗങ്ങള്‍ക്ക് ആത്മഹത്യ പ്രവണതയുളളതായി ചിലര്‍ മൊഴി നല്‍കിയതായാണ് വിവരം. ഈ അനുകൂല ഘടകം ഉപയോഗിച്ച സി. അഭയയുടേയും ആത്മഹത്യ തന്നെയെന്ന ലോക്കല്‍ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളെ ശക്തിപ്പെടുത്തുകയാണ് പ്രതികളുടെ ലക്ഷ്യം.

സിബിഐ അവരുടെ പക്കലുണ്ടായിരുന്ന തെളിവുകള്‍ സ്ഥാപിച്ചെടുക്കാന്‍ ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. ഇതിന് ശേഷം കോടതി ഈ തെളിവുകളുടെ നിജസ്ഥിതിയെക്കുറിച്ച് പ്രതികളോട് ചോദിച്ച് മൊഴിയെടുത്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *