റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് ജനറല്‍ സീറ്റില്‍ മത്സരിക്കാൻ ആദിവാസി യുവാവ്

November 23, 2020 - 3:24 pm

മലപ്പുറം: മലപ്പുറത്ത് ജനറല്‍ സീറ്റില്‍ മത്സരിക്കാൻ ആദിവാസി യുവാവ് രംഗത്ത്. മുതുവാന്‍ ഗോത്ര വിഭാഗക്കാരനായ രാമകൃഷ്ണന്‍ നെല്ലിയായി ആണ് പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ ഓടക്കയത്ത് യു ഡി എഫിനു വേണ്ടി ജനവിധി തേടുന്നത്.

ആദിവാസികളോടുള്ള അവഗണനക്കെതിരേയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് രാമകൃഷ്ണന്‍ പറയുന്നു. 16 ആദിവാസി ഊരുകള്‍ ഊര്‍ങ്ങാട്ടിരിയിലുണ്ടെങ്കിലും ഒരുവാര്‍ഡുപോലും എസ്.ടി. സംവരണം ആക്കാത്തതിലെ പ്രതിഷേധവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുണ്ടെന്ന് രാമകൃഷ്ണൻ പറയുന്നു. ആദിവാസി സംവരണ സീറ്റിൽ പോലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് ജനറല്‍ സീറ്റില്‍ പ്രമുഖ മുന്നണിയുടെ പ്രതിനിധിയായി രാമകൃഷ്ണന്‍ എത്തുന്നത്. ഇത്തരത്തിൽ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക ആദിവാസിയായേക്കും രാമകൃഷ്ണൻ. 35 കാരനായ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ്. ഊര്‍ങ്ങാട്ടിരിയിലെ എസ്.ടി. പ്രൊമോട്ടറായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *