കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നു.
സ്വപ്ന കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ മൊഴിയെടുക്കാന്‍ അനുമതി നൽകില്ലെന്ന് കസ്റ്റംസ് ജയില്‍ വകുപ്പിനെ അറിയിച്ചു.
കസ്റ്റഡി കാലാവധി തീരുമ്പോൾ സ്വപ്നയെ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്ന് കസ്റ്റംസ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇതേ തുടർന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ ഇഡിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം അനിശ്ചിതത്വത്തിലായി. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുകയാണ്. അതോടൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനുള്ള ക്രൈംബ്രാഞ്ച് തീരുമാനമാണ് വൈകുന്നത്.
