റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ്‌ ചെലവ്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

December 2, 2020 - 3:55 pm

പാലക്കാട്‌: പ്രചരണ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനും പണത്തിന്‍റെ സ്വാധീനം ഒഴിവാക്കുന്നതിനുമാണ്‌ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ചിരിക്കുന്നത്‌. ഗ്രാമ ബ്ലോക്ക്‌ ജില്ലാ മുനിസിപ്പല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ക്ക് യഥാക്രമം 25,000,-75,000-1,50,000-75,000 എന്നിങ്ങനെയാണ്‌ പരമാവധി ചെലവ്‌ പരിധി.

ചെലവിന്‍റെ സ്വഭാവം ,ചെലവ്‌ ചെയ്‌ത തീയതി, പണം കൈപ്പറ്റിയ ആളിന്‍റെ പേരും മേല്‍വിലാസവും വൗച്ചര്‍ നമ്പര്‍, തുടങ്ങിയ വിശദവിവരം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഫോറം എന്‍ 30 ല്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും നിരീക്ഷകന്‍ ആവശ്യപ്പെടുന്ന മുറക്ക്‌ പരിശോധനക്ക്‌ ഹാജരാക്കുകയും വേണം . ഫലപ്രഖ്യാപന ശേഷം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക്‌ സെക്രട്ടറിക്കും, ബ്ലോക്ക്‌ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്കും, മുനിസിപ്പാലിറ്റി ,ജില്ലാ പഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ക്കും കണക്ക്‌ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണം. കണക്കിനൊപ്പം രസീത്‌, വൗച്ചര്‍, ബില്ല്‌ തുടങ്ങിയവയുടെ പകര്‍പ്പും വേണം .ഒറിജിനല്‍ സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കണം. പരിധിയില്‍ കഴിഞ്ഞ്‌ ചെലവഴിക്കുന്ന സ്ഥാനാര്‍ത്ഥികളേയും നിശ്ചിത സമയത്ത്‌ പരിധിയില്‍ കണക്ക്‌ സമര്‍പ്പിക്കാത്തവരേയും അയോഗ്യരാക്കും.

ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി മേഖല അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയില്‍ 1-എസ്‌ മുരളി(9495520619) പട്ടാമ്പി,ഷൊറണൂര്‍ മേഖലകളിലേക്കും . 2- ബി ഗോപകുമാര്‍ -(8547137737)ഒറ്റപ്പാലം മണ്ണാര്‍ക്കാട്‌, 3-മുഹമ്മദ്‌ നിസാര്‍(8281925468) പാലക്കാട്‌, 4-സുദര്‍ശന്‍(9447479328)ചിറ്റൂര്‍ കൊല്ലങ്കോട്‌, 5-മദന്‍കുമാര്‍(9744012399)ആലത്തൂര്‍ മലമ്പുഴ മേഖലകളലേിക്കും ആണ്‌ നിയമിച്ചിട്ടുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *