റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികളുമായി ദേശീയ നേതൃത്വം

December 29, 2020 - 4:56 pm

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച്‌ ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും. മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ കാരണമായെന്നും ദേശീയ നേതൃത്വം വിലയിരുത്തി. ശോഭാ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിശോധിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *