റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ്‌ നടപടി സ്വീകരിച്ചില്ല, യുവതിയും മകളും പോലീസ്‌ സ്‌റ്റേഷനില്‍ കുത്തിയരിപ്പ്‌ സമരം നടത്തി

January 16, 2021 - 11:35 am

പേരാമ്പ്ര: പോലീസ്‌ സ്‌റ്റേഷന്റെ മുന്‍വശത്ത്‌ യുവതിയും പത്തുവയസുകാരിയായ മകളും കുത്തിയിരിപ്പുസമരം നടത്തി. നെച്ചാട്‌ സ്വദേശിയായ യുവതിയാണ്‌ സമരത്തിനെത്തിയത്‌. അയല്‍ക്കാരന്‍ ചീത്ത പറഞ്ഞ്‌ അവഹേളിച്ചുവെന്ന പറഞ്ഞ്‌ നല്‍കിയ പരാതിയില്‍ നടപടിസ്വീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ്‌ സമരം.

കഴിഞ്ഞ ഓഗസ്‌റ്റില്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയ സമീപവാസി ക്വാറന്‍റൈനില്‍ നിന്നില്ല എന്ന്‌ ആരോഗ്യ വിഭാഗത്തിന്‌ യുവതി പരാതി നല്‍കിയെന്ന്‌ ആരോപിച്ച്‌ യുവതിക്കെതിരെ അധിക്ഷേപവും മോശം പദപ്രയോഗങ്ങളും ഉണ്ടാകുന്നവെന്ന്‌ കാണിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്നും, അധിക്ഷേപം ഇപ്പോഴും തുടരുകയാണെന്നും ആരോപിച്ചാണ്‌ യുവതിയുടെ സമരം.അധിക്ഷേപം സമൂഹമാദ്ധ്യമങ്ങളിലൂടെ തുടരുന്നതായി യുവതി പറഞ്ഞു.

ഇക്കാര്യത്തില്‍ പൊലീസ്‌ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്‌ യുവതിയുടെ ആവശ്യം. പോലീസ്‌ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം പരാതിയില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടതാണെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *