റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചൽ പ്രദേശിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്

January 17, 2021 - 7:03 pm

ഷിംല: ഹിമാചൽ പ്രദേശിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . 17/01/21 ഞായറാഴ്ച വൈകുന്നേരം 4 മണി വരെ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തിൽ 1227 പഞ്ചായത്തുകളിലെ വാർഡ് അംഗങ്ങൾ, അപ്-പ്രധാൻ, പ്രധാൻ, പഞ്ചായത്ത് സമിതി അംഗങ്ങൾ, സില പരിഷത്ത് അംഗങ്ങൾ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്.

സ്ത്രീ വോട്ടർമാർ പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയതായാണ് റിപ്പോർട്. പുരുഷ വോട്ടർമാരുടെ വോട്ടെടുപ്പ് ശതമാനം 70 ശതമാനവും സ്ത്രീ വോട്ടർമാരുടെ വോട്ടെടുപ്പ് ശതമാനം 73.90 ശതമാനവുമാണ്. രണ്ടാം ഘട്ടം, മൂന്നാം ഘട്ടം എന്നിവയ്ക്കുള്ള തിരഞ്ഞെടുപ്പ് യഥാക്രമം ജനുവരി 19, 21 തീയതികളിൽ നടക്കും. കുള്ളു ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *